ഫർവാനിയ: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് മെഗാ ഇവൻറ് 25ന് ഞായറാഴ്ച വൈകീട്ട് അഞ്ചര മുതൽ അബ്ബാസിയ മറീന ഹാളിൽ നടക്കും.
അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന സംഗീത-നൃത്ത സന്ധ്യയിൽ എം.ജി. ശ്രീകുമാർ, മൃദുല വാര്യർ, ശ്രേയ ജയ്ദീപ്, താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിെൻറ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും.
പരിപാടിയുടെ ഒരുക്കം പൂർത്തിയായിവരുന്നു. 2016ല്‍ 96 കുട്ടികള്‍ക്കും കഴിഞ്ഞ വര്‍ഷം ജില്ലയിലെ 101 കുട്ടികള്‍ക്കും കായിക പ്രതിഭാ പുരസ്കാരങ്ങളും അട്ടത്തോട് ട്രൈബൽ സ്കൂളിന് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള സഹായവും നൽകാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് മൂലധനം കണ്ടെത്തുകയാണ് ‘ഹൃദയത്തില്‍ സൂക്ഷിക്കാൻ’ എന്ന പരിപാടികൊണ്ട് ലക്ഷ്യമാക്കുന്നത്. ഫർവാനിയ ഹൈതം റസ്റ്റാറൻറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് കെ. ജയകുമാർ, രക്ഷാധികാരി ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി മുരളി എസ്. പണിക്കർ, ട്രഷറർ തോമസ് ജോൺ, ഇവൻറ് കൺവീനർ പി.ടി. ശാമുവേൽകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.