കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാറിെൻറ ഇ-സ്റ്റാമ്പ് വരുമാനത്തിൽ കുത്തനെ ഇടിവുണ ്ടായതായി ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ട്. കഴിഞ്ഞ രണ്ടു വർഷത്തിൽ കുത്തനെ ഇടിവുണ്ടായ ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഒാഡിറ്റ് ബ്യൂറോ ശിപാർശ നൽകി. 2017 ജനുവരി ഒന്നിനും 2018 ഡിസംബർ 31നും ഇടയിലുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിട്ടുള്ളത്. വ്യാജ സ്റ്റാമ്പ് ഉപയോഗത്തിലൂടെ തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത അധികൃതർ തള്ളുന്നില്ല.
കൃത്രിമത്വം കണ്ടുപിടിക്കാൻ നിലവിലെ സംവിധാനം അപര്യാപ്തമാണെന്നും ധനമന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. പേപ്പർ സ്റ്റാമ്പിൽനിന്ന് ഇലക്ട്രോണിക് സ്റ്റാമ്പ് സംവിധാനത്തിലേക്ക് റവന്യൂ സ്റ്റാമ്പ് മാറ്റിയതിനു ശേഷമാണ് കുറവുണ്ടായിട്ടുള്ളത്. പേപ്പർ സ്റ്റാമ്പ് ആയിരിക്കുേമ്പാൾ 80 ദശലക്ഷം ദീനാർ ആയിരുന്നു വരുമാനം.
ഇ-സ്റ്റാമ്പ് വന്നതിനുശേഷം ഇത് 53 ദശലക്ഷം ദീനാർ ആയി കുറഞ്ഞു. അതേസമയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവ ഇപ്പോഴും പേപ്പർ സ്റ്റാമ്പ് തുടരുന്നതാണ് കുറവ് കാണിക്കാൻ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.