എൻലൈറ്റനിങ് കോൺഫറൻസ് പ്രചാരണ പരിപാടിയിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുലത്തീഫ് സംസാരിക്കുന്നു
Posted On
date_range Updated On
date_range എൻലൈറ്റനിങ് കോൺഫറൻസ് പ്രചാരണ പരിപാടി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ എൻലൈറ്റനിങ് കോൺഫറൻസ് ഫൈഹ യൂനിറ്റ് സംഗമം ബൈത്തു ദഅവയിൽ സംഘടിപ്പിച്ചു. ‘പ്രബോധനത്തിലെ സഹാബാ മാതൃക’എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് പ്രഭാഷണം നടത്തി. ഫൈഹ യൂനിറ്റ് പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫർവാനിയ സോൺ പ്രസിഡൻറ് അബ്ദുൽ മജീദ് ആശംസ പ്രസംഗം നിർവഹിച്ചു. സൈദലവി സുല്ലമി ഉദ്ബോധന പ്രഭാഷണം നടത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി നസീബ് സ്വാഗതവും ദഅവ സെക്രട്ടറി നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.