കുവൈത്ത് സിറ്റി: ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്ത് കുവൈത്ത്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ഇസ്രായേൽ അധിനിവേശം പൂർണമായും പിൻവലിക്കുന്നതിനും, ഗസ്സയിൽ പുനർനിർമാണം ആരംഭിക്കുന്നതിനും, കുടിയൊഴിപ്പിക്കൽ തടയുന്നതിനുമുള്ള യു.എസ് ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
ഗസ്സയിൽ സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരം കണ്ടെത്താനുള്ള പ്രസിഡന്റ് ട്രംപ്പിന്റെ നടപടികളിൽ കുവൈത്ത് പൂർണ ആത്മവിശ്വാസം രേഖപ്പെടുത്തി. ഫലസ്തീനികൾക്കുള്ള അടിയന്തര മാനുഷിക സഹായം ഉടനടി എത്തിക്കുന്നതിനും, ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കിയുള്ള സമാധാനം സ്ഥാപിക്കുന്നതിനും, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിക്കുള്ളിൽ ഫലസ്തീൻ ജനതക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ പ്രാപ്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആത്മാർഥമായ ശ്രമങ്ങൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.