Posted On
date_range Updated On
date_range സർക്കാർ ഭൂമി കൈയേറ്റം:കർശന നടപടി സ്വീകരിക്കും
കുവൈത്ത് സിറ്റി: സർക്കാർ ഭൂമികൾ കൈയേറുന്നതിനെതിരെ കർശന നടപടി തുടരുമെന്ന് യുവജന-കായിക സഹമന്ത്രി താരിഖ് അൽ ജലഹ്മ വ്യക്തമാക്കി. രാജ്യത്തിന്റെ സ്വത്ത് കൈയേറ്റങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സ്വത്ത് കൈയേറൽ തടയുന്നതിനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പരിശോധനാ കാമ്പയിനുകളും തുടരുകയാണ്. ഒട്ടക വളർത്തൽ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനാണ് പരിശോധനകൾ നടത്തുന്നത്. പൊതു സ്വത്ത് സംരക്ഷിക്കുന്നതിനും ഭൂമിയുടെ ദുരുപയോഗം തടയുന്നതിനുമായി നടപടികൾ ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.