Posted On
date_range Updated On
date_range സഹൽ ആപ്പിൽ ‘എംപ്ലോയർ ഫയൽ ഓപ്പണിങ്' സേവനം
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷൻ വഴി `എംപ്ലോയർ ഫയൽ ഓപ്പണിങ്' സേവനം. സഹൽ ബിസിനസ് ആപ്പിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ തൊഴിലുടമകള്‍ക്ക് പബ്ലിക് അതോറിറ്റി ഓഫിസുകള്‍ സന്ദര്‍ശിക്കാതെ തൊഴിലാളികളുടെ ഫയലുകള്‍ തുറക്കാന്‍ കഴിയും. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15ന് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, റസിഡന്‍സി തുടങ്ങിയ നൂറുകണക്കിന് സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ സഹല്‍ ആപ്പില്‍ നിലവില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.