Posted On
date_range Updated On
date_range ദോഹ ഉച്ചകോടിയിലേക്ക് അമീറിന് ക്ഷണം
കുവൈത്ത് സിറ്റി: ഒക്ടോബറിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. ‘സ്പോർട്സ് ഡിപ്ലോമസി’ എന്ന തലക്കെട്ടിൽ ഏഷ്യൻ സഹകരണ സംഭാഷണത്തിന്റെ മൂന്നാം ഉച്ചകോടിയാണ് ദോഹയിൽ നടക്കുന്നത്. അമീറിനെ ക്ഷണിച്ചുകൊണ്ട് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കത്തയച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് കത്ത് കൈമാറി. യോഗത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.