കുവൈത്ത് സിറ്റി: അച്ചടക്ക നടപടിയിൽ തടവിലാക്കിയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ബലിപെരുന്നാൾ കണക്കിലെടുത്ത് വിട്ടയച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതുവരെ ശിക്ഷ അനുഭവിച്ച കാലയളവ് പരിഗണിച്ച്, മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബ് ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
സുരക്ഷാ സ്ഥാപനത്തിനുള്ളിൽ മാനുഷികവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം ആഘോഷം പങ്കിടാൻ അവസരം നൽകുന്നതാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.