Posted On
date_range Updated On
date_range പെരുന്നാൾ ക്വിസ് സമ്മാനവിതരണം
കുവൈത്ത് സിറ്റി: കെ.ഐ.ജി ഹാദി യൂനിറ്റ് ബലി പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ 'ലെഗസി ഓഫ് ഇബ്രാഹിം' ഓൺലൈൻ ക്ലാസിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഇബ്രാഹിം പ്രവാചക ചരിത്രത്തെ ആസ്പദമാക്കി നാല് ഓൺലൈൻ ക്ലാസുകളാണ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചത്.
സമീർ മുഹമ്മദ് കോക്കൂർ നടത്തിയ ക്ലാസുകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ക്വിസിൽ ഫാത്തിമ ഹനീന, ഫർസാന ശബ്നം ഷമീർ, ഹിലാൽ സലീം, ശാലിക് അബ്ദുൽ അസീസ് എന്നിവർ വിജയികളായി.കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കൺവീനർ സലീം പതിയാരത്ത്, മുഹമ്മദ് റാഫി, ആസിഫ് ഖാലിദ്, അഡ്വ. സിറാജ് സ്രാമ്പിക്കൽ തുടങ്ങിയവർ സമ്മാനവിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.