ഇന്ത്യൻ അംബാസഡർ സിബി ജോർജ് വിഡിയോ സന്ദേശത്തിൽ ഇൗദ് ആശംസ നേരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇൗദുൽ ഫിത്ർ ആശംസ നേർന്നു. കുവൈത്ത് ഭരണ നേതൃത്വത്തിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ആശംസ അറിയിച്ച അദ്ദേഹം മഹാമാരിയോട് പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റുള്ളവരെയും അനുസ്മരിക്കുകയും പ്രതിസന്ധിയിൽ എളുപ്പത്തിൽ മുക്തിനേടാൻ ലോകത്തിനാകെ കഴിയെട്ടയെന്നും പ്രാർഥിച്ചു. വിവിധ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർ ഒരുമിച്ച് കഴിയുന്ന ഇന്ത്യക്ക് ഇൗദുൽ ഫിത്ർ പ്രധാന ആഘോഷമാണെന്നും സാഹോദര്യത്തിെൻറയും സഹജീവി സ്നേഹത്തിെൻറയും സന്ദേശമാണ് ഇൗദുൽ ഫിത്ർ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.