കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലികർമം നിർവഹിക്കുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 12 അറവുശാലകൾക്ക് അനുമതി.
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുമാണ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ഇതിൽ നാലെണ്ണം സ്ഥിരം അറവുശാലകളും എെട്ടണ്ണം ബലികർമത്തിന് മാത്രമായുള്ള താൽക്കാലിക അറവുകേന്ദ്രങ്ങളുമാണ്. ജഹ്റ, ഹവല്ലി, ഫർവാനിയ, അഹ്മദി എന്നിവിടങ്ങളിലെ സ്ഥിരം അറവുശാലകളാണ് നാലെണ്ണം. ചില ജംഇയ്യകളിലാണ് താൽക്കാലിക അറവുകേന്ദ്രങ്ങൾ പ്രവർത്തിക്കുക.
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മഗ്രിബ് നമസ്കാരം വരെയാണ് എല്ലാ കേന്ദ്രങ്ങളിലും ബലികർമത്തിന് സൗകര്യമുണ്ടായിരിക്കുകയെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഒരേ സമയം 500 മൃഗങ്ങളെ ബലിയറുക്കുന്നതിനുള്ള സൗകര്യമുണ്ട് ഓരോ കേന്ദ്രത്തിലും. മൃഗം രോഗമുക്തമാണോയെന്ന് പരിശോധിക്കുന്നതിന് 30 ഡോക്ടർമാർ, 60 പ്രത്യേക പരിശോധകർ എന്നിവരെ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത അറവുശാലകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇതോടനുബന്ധിച്ച് നടക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഓരോ കേന്ദ്രത്തിലും ദിവസം ശരാശരി 4000 മൃഗങ്ങളെ അറുത്ത് മാംസമാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.