കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഈജിപ്ഷ്യന്‍ പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് ഉൗഷ്മള സ്വീകരണം. അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെയും സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. കീരിടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഈജിപ്ത് വിദേശകാര്യമന്ത്രി സാമിഅ് ശുക്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സീസിയോടൊപ്പം രാജ്യത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിെൻറ മൂന്നാമത്തെ കുവൈത്ത് സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥക്കുള്ള പരിഹാരങ്ങളും ഇരു രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുന്നതിനും പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമുള്ള വികസനം സാധ്യമാക്കുന്നതിനും ഇരുരാജ്യങ്ങൾ തമ്മിൽ നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെക്കും.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും തമ്മിലുള്ള കൂടിക്കാഴ്ച ഞായറാഴ്ചയാണ്. രാവിലെ ഇരുവരും നടത്തുന്ന കൂടിക്കാഴ്ചകളിലും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും സഹകരിച്ചുമുന്നേറാവുന്ന മേഖലകളെ കുറിച്ചുമുള്ള ചർച്ചയാണ് നടക്കുക. പ്രാദേശികവും അന്തർദേശീയവുമായ വികസനവും പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും പുലർത്തിവരുന്ന സുഹൃദ്ബന്ധവുമെല്ലാം പ്രതിഫലിക്കുന്നതായിരിക്കും കൂടിക്കാഴ്ചയിലെ മുഖ്യവിഷയമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കുവൈത്തിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായും ഇൗജിപ്ത് പ്രസിഡൻറ് കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.