ഇൗജിപ്​തുകാരിയുടെ കൊറോണ കണ്ടെത്തിയത്​ മിഷ്​രിഫിലെ പരിശോധനയിൽ

കുവൈത്ത്​ സിറ്റി: കഴിഞ്ഞ ദിവസം ഇൗജിപ്​ഷ്യൻ വനിതയുടെ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയത്​ മിഷ്​രിഫ്​ എക്​സിബിഷൻ സ​െൻററിൽ സജ്ജീകരിച്ച പരിശോധനയിൽ. അടുത്തിടെ സ്വന്തം നാട്ടിൽ പോയി വന്നതാണ്​ ഇവർ. ആരോഗ്യമന്ത്രാലയം വിദേശികളു ടെ വൈറസ്​ പരിശോധനക്കായി സജ്ജീകരിച്ച കേ​ന്ദ്രം വഴി ​കോവിഡ്​ 19 കണ്ടെത്തുന്ന ആദ്യ കേസാണിത്​.

ഇവരുമായി ബന്ധം പുലർത്തിയവരുടെ പട്ടിക തയാറാക്കി ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികളും പരിശോധനയും ആരംഭിച്ചിട്ടുണ്ട്​. ഇൗജിപ്​ത്​, സിറിയ, ലെബനോൻ എന്നീ രാജ്യങ്ങളിൽനിന്ന്​ വന്നവരെയാണ്​ ഇപ്പോൾ പരിശോധിക്കുന്നത്​.

ആദ്യം ഫെബ്രുവരി 27ന്​ ശേഷം വ​ന്നവരെയും ഇപ്പോൾ മാർച്ച്​ ഒന്നുമുതലുള്ളവരെയുമാണ്​ പരിശോധിക്കുന്നത്​. രാവിലെ എട്ടുമുതൽ വൈകീട്ട്​ ആറുമണി വരെയാണ്​ പരിശോധന. വിപുലമായ സന്നാഹങ്ങളൊരുക്കിയാണ്​ ആരോഗ്യ മന്ത്രാലയം മിഷ്​രിഫിൽ വിദേശികൾക്ക്​ വൈറസ്​ പരിശോധന നടത്തുന്നത്​.

Tags:    
News Summary - Egypt Women Covid-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.