ഇ.ഡി.എ ഫഹാഹീൽ യൂനിറ്റ് ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽ നടന്ന കലാപരിപാടി
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ക്രിസ്മസ്, പുതുവത്സര ആഘോഷവും കുടുംബസംഗമവും വിപുലമായി ആഘോഷിച്ചു. യൂനിറ്റ് കൺവീനർ ജോസഫ് റാഫെൽ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അനു. വി.കെ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ജോമോൻ കോയിക്കര, ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ, ട്രഷറർ ബാബു എബ്രഹാം ജോൺ, ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, ജിനോ എം.കെ, ഫ്രാൻസിസ് കെ.എം, വിനോദ് ചന്ദ്രൻ, ജിയോ മത്തായി എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച കെ.എ. വർഗീസിന് ഒന്നാം സമ്മാനമായ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി ചടങ്ങിൽ പ്രസിഡന്റ് ജോമോൻ കോയിക്കര നൽകി. മെഡക്സ് മെഡിക്കൽ കെയർ പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം ഇൻഷുറൻസ് മാനേജർ അജയ് കുമാർ നിർവഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ക്രിസ്മസ് കരോളും പരിപാടിക്ക് കൊഴുപ്പേകി.
പ്രിൻസ് ബേബി, ജിജു പോൾ, ജോളി ജോർജ്, തങ്കച്ചൻ ജോസഫ്, സി.ഡി. ബിജു, എം.കെ. ജിനോ, വി.കെ. അനു, ജിപ്സൺ, ബിന്ദു പ്രിൻസ്, സൗമ്യ ജിനോ, റോസ്മി ജിജു, ഷൈനി തങ്കച്ചൻ, ഷീന ജീവൻ, ബ്ലെസി ജിപ്സൺ, ലീഷാ ജോസഫ്, മേരി എൽദോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂനിറ്റ് ട്രഷറർ സി.ഡി. ബിജു നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.