സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫാ. സിജിൽ ജോസ് നേതൃത്വം നൽകുന്നു
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഉയിർപ്പ് പെരുന്നാൾ ആഘോഷത്തിൽ നിന്ന്കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓര്മ പുതുക്കി കുവൈത്തിലെ ക്രൈസ്തവ സമൂഹം ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്കും ആരാധനകൾക്കും പാതിരാ കുർബാനക്കും നിരവധി വിശ്വാസികളാണ് പള്ളികളിലെത്തിയത്. ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷകളിലും പ്രദക്ഷിണത്തിലും വിശ്വാസികൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു.
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഈസ്റ്റർ ശുശ്രുഷകൾക്ക് ഫാ. സിജിൽ ജോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.മനോജ് തോമസ് സഹകാർമികത്വം വഹിച്ചു.
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഉയിർപ്പ് പെരുന്നാൾ ആഘോഷ ചടങ്ങുകൾ അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്നു. ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.സി.പി.സാമുവേൽ, ഫാ.റെമി എബ്രഹാം എന്നിവർ സഹകാർമികരായി.
കുവൈത്ത് കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ ഈസ്റ്റർ ദിന പ്രത്യേക ശുശ്രൂഷയും തിരുവത്താഴവും നടന്നു. ഇടവക വികാരി ഫാ.പ്രജീഷ് മാത്യു ശുശ്രൂഷക്ക് നേതൃത്വം നൽകി.ക്രിസ്തുവിന്റെ ഉയർപ്പ് ഒരു പ്രതീക്ഷ നൽകുന്നു എന്നും പാപത്തിനും, മരണത്തിന്റെമേലുള്ള വിജയവും, ഒരു പുതിയ തുടക്കവും ആണ് ഈസ്റ്റർ എന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ഓർപ്പിച്ചു.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. സിറ്റി ഹോളി ഫാമിലി കോ -കത്തീഡ്രൽ ദേവാലയത്തിൽ പുലർച്ചെ മൂന്നു മണിക്ക് നടന്ന ഉയർപ്പ് ശുശ്രൂഷക്കും കുർബാനക്കും ഫാ.ഡോ.തോമസ് കാഞ്ഞിരമുകളിൽ നേതൃത്വം നൽകി. വിശുദ്ധ ദിവ്യബലി നേർച്ച വിളമ്പോടെ അവസാനിച്ചു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ ഈസ്റ്റർ ശുശ്രുഷ എൻ.ഇ.സി.കെ യിലെ കെ .ടി.എം.സി.സി ഹാളിൽ നടന്നു. വികാരി റവ . സിബി പി.ജെ. ഈസ്റ്റർ ശുശ്രുഷകൾക്കും നേതൃത്വം നൽകി. നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും സമൂഹബലിക്കും മഹാ ഇടവക വികാരി ഫാ.ഡോ.ബിജു ജോർജ്ജ് പാറക്കൽ, സഹവികാരി ഫാ.മാത്യൂ തോമസ്, ഫാ.ഗീവർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അബാസിയ പള്ളിയുടെ ഈസ്റ്റർ പെരുന്നാൾ ഇടവക വികാരി ഫാ. ജെഫിൻ വർഗീസ്, അങ്കമാലി ഭദ്രാസനത്തിലെ കമ്പിളികണ്ടം സെന്റ് തോമസ് കാതിലോലിക്കേറ്റ് സെന്ററിലെ വികാരി ഫാ. ജോൺ ഫിലിപോസ് എന്നിവരുടെ കാർമികത്തിൽ റിഗ്ഗായി അൽ ജവഹര സ്കൂളിൽ നടന്നു. നിരവധി വിശ്വാസികൾ ഉയിർപ്പ് പെരുന്നാളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.