Posted On
date_range Updated On
date_range വടക്കുകിഴക്കൻ കുവൈത്തിൽ ഭൂചലനം
കുവൈത്ത് സിറ്റി: വടക്കുകിഴക്കൻ കുവൈത്തിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി 8:29 ന് അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായത്.
പൊതുജനങ്ങളെ ഇത് ബാധിച്ചില്ല. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ചലനം രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം മനാഖീഷ് മേഖലയിലും നേരിയ ഭൂചലനം റിപ്പോർട്ടു ചെയ്തിരുന്നു. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.