ജപ്പാനിലെ ഭൂകമ്പം: ജാഗ്രത പാലിക്കാൻ നിർദേശം

കു​വൈ​ത്ത് സി​റ്റി: ജ​പ്പാ​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​ണ്ടാ​യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് പൗ​രന്മാ​ർ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി എം​ബ​സി. തി​ങ്ക​ളാ​ഴ്ച​യി​ലെ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള തു​ട​ർ​ച​ല​ന​ങ്ങ​ളെ​ക്കു​റി​ച്ച് ടോ​ക്കി​യോ​യി​ലെ എം​ബ​സി കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച​ല​ന​ങ്ങ​ൾ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കു​വൈ​ത്ത് പൗ​ര​ന്മാ​ർ ജ​പ്പാ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് എം​ബ​സി ഉ​ണ​ർ​ത്തി.

എം​ബ​സി​യു​ടെ എ​മ​ർ​ജ​ൻ​സി ലൈ​നി​ലോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​ൻ അ​വ​ർ ടോ​ക്കി​യോ​യി​ലെ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം ജ​പ്പാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്. ഭൂ​ക​മ്പ​ത്തി​ന് പി​റ​കെ പ​സ​ഫി​ക് തീ​ര​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ജ​പ്പാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Earthquake in Japan: Caution advised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.