Posted On
date_range Updated On
date_range മനാഖീഷ് പ്രദേശത്ത് നേരിയ ഭൂകമ്പം
കുവൈത്ത് സിറ്റി: തെക്കുപടിഞ്ഞാറായുള്ള മനാഖീഷ് പ്രദേശത്ത് നേരിയ ഭൂകമ്പം. തിങ്കളാഴ്ച കുവൈത്ത് സമയം രാത്രി 11:45 നാണ് ഭൂകമ്പമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) അറിയിച്ചു. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നടന്നത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലായിരുന്നു സംഭവം.
ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളെ ഇത് ബാധിച്ചില്ല. ഭൂചലനം താരതമ്യേന നേരിയതാണെന്നും ഘടനാപരമായ ആഘാതങ്ങൾക്ക് സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.