ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​

വൈറസ്​ വകഭേദത്തിനെതിരെ വേണ്ടത്​ നേരത്തെയുള്ള മുൻകരുതൽതന്നെ

കു​വൈ​ത്ത്​ സി​റ്റി: കൊ​റോ​ണ വൈ​റ​സി​െൻറ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച രൂ​പ​ങ്ങ​ൾ​ക്കെ​തി​രെ​യും സ്വീ​ക​രി​ക്കേ​ണ്ട​ത്​ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ലു​ക​ൾ ത​ന്നെ​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്​​ക്​ ധ​രി​ക്ക​ൽ, കൈ​ക​ൾ ശു​ചീ​ക​രി​ക്ക​ൽ, അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്ക​ൽ, വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യാ​ണ്​ കോ​വി​ഡി​നെ​തി​രെ പൊ​തു​വാ​യി സ്വീ​ക​രി​ക്കാ​വു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ.

വൈ​റ​സ്​ വ​ക​ഭേ​ദ​ത്തി​നെ​തി​രെ​യും ഇ​തു​ത​ന്നെ​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. കു​വൈ​ത്തി​ൽ കൊ​റോ​ണ വൈ​റ​സി​െൻറ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം (ഡെ​ൽ​റ്റ) റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

Tags:    
News Summary - Early precautions against viruses are essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.