കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷങ്ങളിലും കുവൈത്തിലേക്ക് ഇറക്കുമതി ചെയ്തത് 42 ദശലക്ഷം ദീനാറിന് മുകളിൽ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ. രണ്ട് വർഷങ്ങളിലായി 85 ദശലക്ഷം ദീനാറിന് മുകളിൽ മൂല്യമുള്ള സാധനം ഇറക്കുമതി ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി കളിപ്പാട്ടത്തിന്റെ ഇറക്കുമതിയിൽ വർധന രേഖപ്പെടുത്തുന്നു. കൊറോണ വീശിയടിച്ച 2020ലും 2021ലും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല.
മാസങ്ങൾ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും ലോക്ഡൗണും കർഫ്യൂവും നിലവിലുണ്ടാകുകയും ചെയ്തിട്ടും ആകെ വിൽപന കുറഞ്ഞില്ല. വിദേശികൾ നാട്ടിൽ പോകുന്ന ഘട്ടത്തിലാണ് കളിപ്പാട്ടങ്ങൾ വാങ്ങാറുള്ളത്. യാത്രനിയന്ത്രണങ്ങൾ കാരണം വിദേശികളുടെ നാട്ടിൽ പോക്ക് ഗണ്യമായി കുറഞ്ഞിരുന്നു. കുവൈത്തികളുടെ പർച്ചേസിങ്ങാണ് വിപണിക്ക് ഉണർവ് പകർന്നത്. സ്കൂൾ അടഞ്ഞുകിടക്കുകയും കുട്ടികൾ വീട്ടിൽ തളച്ചിടപ്പെടുകയും ചെയ്തത് കളിപ്പാട്ടങ്ങളുടെ വിൽപന വർധിപ്പിച്ചു. കുവൈത്തി കുട്ടികൾ ഉപയോഗിക്കുന്ന ആഡംബര കളിപ്പാട്ടങ്ങളാണ് കൂടുതലായി വിറ്റുപോയത്. ഇലക്ട്രിക് ബൈക്കുകൾ, സ്കൂട്ടറുകൾ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയാണ് കൂടുതലായി വിറ്റുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.