കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി 11 പേര് പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 663 കുപ്പി മദ്യവും, 2,250 ലഹരി ഗുളികകളും, അര കിലോ മയക്കുമരുന്നുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
രാജ്യത്ത് മയക്കുമരുന്നിനും നിയമവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുമെതിരെയും വ്യാപക പരിശോധനകൾ നടന്നുവരുകയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. പിടിയിലാകുന്നവരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
ലഹരി വിൽപനക്കാരെയും നിയമവിരുദ്ധപ്രവർത്തങ്ങളിൽ ഏർപ്പെടുന്നവരെയും കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈനിലേക്കോ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.