കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ ഭാഗത്തുള്ള മൂന്ന് കര അതിർത്തി പോസ്റ്റുകൾക്ക് നേരെയും കുവൈത്ത് ഓയിൽ കമ്പനിയുടെ ഓഫ്‌ഷോർ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിന് നേരെയും ഡ്രോൺ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കര അതിർത്തി പോസ്റ്റുകൾക്ക് നേരെയുള്ള ആക്രമണത്തിൽ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കുവൈത്ത് ഓയിൽ കമ്പനിയുടെ ഓഫ്‌ഷോർ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാൻ പറഞ്ഞു. ആക്രമണത്തിൽ ഭൗതികനാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തൊഴിലാളിക്ക് ചികിത്സ നൽകിവരികയാണ്.
ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച്, ആവശ്യമായ നടപടികൾ അധികൃതർ ഉടൻ തന്നെ ആരംഭിച്ചതായി അൽ അത്‌വാൻ പറഞ്ഞു. സൈന്യം പൂർണ്ണ സജ്ജമാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.