മുഹമ്മദ്‌ നബിയുടെ ജീവിതം സമ്പൂർണ മാതൃക- ഹുദ സെന്റർ സമ്മേളനം

കുവൈത്ത് സിറ്റി: മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം എന്ന ശീർഷകത്തിൽ കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഉദ്ഘാടന സമ്മേളനം റിഗ്ഗയിലെ ഔകാഫ് ഓഡിറ്റോറിയത്തിൽ നടന്നു.

ജൈസൽ എടവണ്ണ മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യർക്കിടയിൽ സ്നേഹവും സമാധാനവും വളർത്താനും, ധാർമ്മിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാനും പ്രവാചകന്റെ ജീവിത സന്ദേശം നമുക്ക് വഴികാട്ടിയാവണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.

ഐ.എസ്.എം കേരളാ പ്രസിഡന്റ്‌ സുബൈർ പീടിയേക്കൽ പ്രേമേയ വിശദീകരണം നടത്തി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സ്ത്രീകൾക്കും അഗതികൾക്കും അവകാശങ്ങൾ ഉറപ്പുവരുത്തിയതിലൂടെ പ്രവാചകൻ ലോകത്തിന് മാതൃകയായ സാമൂഹിക നീതിയാണ് കാഴ്ചവെച്ചതതെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.സി.റഫീഖ് (കെ.കെ.എം.എ), മുസ്തഫാ കാരി ( കെ.എം.സി. സി) , പി.ടി.അഷ്‌റഫ്‌ (എം.ഇ.എസ്) എന്നിവർ സംസാരിച്ചു.

നവീകരിച്ച വെബ്സൈറ്റ്ന്റെ ലോൻജിങ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ചീഫ് കൊമേർഷ്യൽ ആൻഡ് ഓപ്പറേഷൻസ് ഓഫീസർ പി.സി. ശരീഫ് നിർവഹിച്ചു. പ്രഭാഷണങ്ങൾ, ചർച്ചകൾ, സിമ്പോസിയങ്ങൾ എന്നിവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഹുദ സെന്റർ ദഅവ സെക്രട്ടറി ആദിൽ സലഫി പറഞ്ഞു.

മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും വൈസ് പ്രസി അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - The Life of Prophet Muhammad: A Perfect Example – Huda Center Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.