കല കുവൈത്ത് ഫഹാഹീൽ മേഖല മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഫഹാഹീൽ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കല ഫഹാഹീൽ മേഖല പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, കല കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് എന്നിവർ ആശംസകൾ നേർന്നു. കലയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് നൽകി. മേഖല സെക്രട്ടറി ബിജോയ് സ്വാഗതവും മേഖല സാമൂഹിക എക്സിക്യൂട്ടീവ് അംഗം ഡിപിൻ സ്കറിയ നന്ദിയും പറഞ്ഞു. മുന്നൂറിലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.

Tags:    
News Summary - Kala Kuwait Fahaheel Area Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.