കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് 2026–27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് മാത്യൂസ് മാമൻ നിർവഹിച്ചു. രക്ഷാധികാരി എ.ഐ.കുര്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി.എ. ജോൺ, വൈസ് പ്രസിഡന്റ് ഡോ.നവീൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മൈക്കൾ ജോർജ്, സന്തോഷ് എം.ഫിലിപ്പ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യു കോശി നന്ദിയും പറഞ്ഞു. അജേഷ് തോമസ് (ട്രസ്റ്റി), അജിത് തോമസ് കണ്ണംപാറ (ജോ.സെക്രട്ടറി) എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. അംഗങ്ങളുടെ വിവിധ പ്രോഗ്രാമുകളും, റിഥം ഇവൻസിൻ്റെ ഗാനമേളയും, മാജിക്ക് ഷോയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.