ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സര വിജയികൾ

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം - ടൈം ഹൗസുമായി സഹകരിച്ചു നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിൽ ഷൈമ സയീദ്,ഫൈസൽ ബാബു,ഗിരീഷ് കാവിയൂർ എന്നിവർ വിജയികളായി. വിജയികൾക്ക് പ്രത്യേക സമ്മാനം ലഭിക്കും. നിരവിധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്.

മത്സര ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമം ഔദ്യോഗിക ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിൽ പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവ ഫോളോ ചെയ്യണം. ദിവസവും നടക്കുന്ന പ്രധാന മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. ശരിയുത്തരം അയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും. ഓരോ ദിവസത്തെയും മത്സരത്തിന്റെ കിക്ക്-ഓഫ് സമയത്തിന് മുമ്പ് ലഭിക്കുന്ന ഉത്തരങ്ങൾ മാത്രമാണ് സമ്മാനത്തിന് പരിഗണിക്കുക. കുവൈത്തിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.

Tags:    
News Summary - Gulf Madhyamam - Time House World Cup Prediction Contest Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.