കുവൈത്ത് സിറ്റി: രാജ്യമെങ്ങും സ്വദേശികളും വിദേശികളും ദേശീയദിനം ആഘോഷിക്കുമ്പോൾ വേറിെട്ടാരു ചുവടുവെപ്പുമായി യൂത്ത് ഇന്ത്യ കുവൈത്ത്. നാണംമറയ്ക്കാൻ നല്ലൊരു വസ്ത്രത്തിന് കാത്തിരിക്കുന്ന പാവങ്ങൾക്കായി യൂത്ത്ഇന്ത്യ ‘ഡ്രസ്ബാങ്ക്’ എന്ന പദ്ധതി മുന്നോട്ടുവെച്ചപ്പോൾ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ആവേശത്തോടെ വരവേറ്റു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം, സാൽമിയ സെൻട്രൽ ഹാൾ, അബൂ ഹലീഫ തനിമ ഓഡിറ്റോറിയം, ഫഹാഹീൽ യൂനിറ്റി സെൻറർ എന്നിവിടങ്ങളിൽ കാത്തിരുന്ന പ്രവർത്തകരെ നിരാശപ്പെടുത്താത്തതായിരുന്നു ആളുകളുടെ പ്രതികരണം.
രണ്ടായിരത്തിലധികം കിലോ വസ്ത്രങ്ങൾ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കാനായി. അലക്കിത്തേച്ച് കൊണ്ടുവന്ന വസ്ത്രങ്ങൾ പഴയതാണെന്ന് തോന്നിയില്ല. ഒന്നോരണ്ടോ വട്ടം മാത്രം ഉപയോഗിച്ചതും വാങ്ങിവെച്ചിട്ടും പാകമാവാത്തതിനാലും മറ്റും ഉപയോഗിക്കാൻ കഴിയാത്തതുമായ വസ്ത്രങ്ങളായിരുന്നു ഏറിയപങ്കും. ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ മാത്രമാണ് സ്വീകരിച്ചത്. കീറിയതും കേടുവന്നതുമൊന്നും സ്വീകരിച്ചില്ല. വീടകങ്ങളിൽ നല്ല വസ്ത്രങ്ങളുടെ ശേഖരം പലപ്പോഴും ഉണ്ടാവാറുണ്ട്.
ഇതൊക്കെ പാവങ്ങളായ ആളുകൾക്ക് ഉപയോഗമാകും എന്ന ചിന്തയാണ് യൂത്ത് ഇന്ത്യയെ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചത്. ഫർവാനിയയിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി ആക്ടിങ് പ്രസിഡൻറ് പി.ടി. ശരീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശേഖരിച്ച വസ്ത്രങ്ങൾ യൂത്ത് ഇന്ത്യ പ്രവർത്തകർ തരംതിരിച്ച് വിതരണത്തിന് സജ്ജമാക്കി.
ഞായറാഴ്ച വൈകീട്ട് നാലു മുതൽ എട്ടുവരെയായിരുന്നു വസ്ത്രങ്ങൾ സ്വീകരിക്കാൻ സംവിധാനമൊരുക്കിയിരുന്നത്. ഫർവാനിയയിൽ മുനീർ മടത്തിൽ, ഒ.ടി. നൗഫൽ അബ്ബാസിയയിൽ ഷെബിൻ, ഇസ്മായിൽ സാൽമിയയിൽ എൻ.കെ. ഷാഫി, അൻസാർ ഫഹാഹീലിൽ സുഹൈൽ, സലീം മുഹമ്മദ് അബൂഹലീഫയിൽ അബ്ദുൽ അസീസ്, ഹാരിസ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കിട്ടിയ വസ്ത്രങ്ങളെല്ലാം കുവൈത്തിലും നാട്ടിലുമുളള പാവങ്ങൾക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ നടന്നത്. തുടർപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.