കുവൈത്ത് സിറ്റി: പുതിയ സർക്കാർ നിലവിൽവരുന്നതു വരെ വിദേശകാര്യ മന്ത്രാലയത്തിെൻറ ച ുമതല ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹിനെ ഏൽപിച്ചു. വിദേശകാര്യമന്ത്രിയായിരുന്നു ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
കുവൈത്ത് ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് മറ്റു വകുപ്പുകളുടെ ചുമതല വഹിക്കാനാവില്ല. അതിനിടെ പുതിയ മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിയുക്ത പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭരണകുടുംബത്തിലെ ഉന്നതരുമായി അദ്ദേഹം ചർച്ച നടത്തുന്നുണ്ട്. പാർലമെൻറ് അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ഉൾക്കൊള്ളുന്ന ജംബോ പട്ടികയാണ് ആദ്യഘട്ടത്തിൽ അദ്ദേഹത്തിന് മുന്നിലുള്ളത്. ഒാരോ സ്ഥാനത്തേക്കും ചുരുങ്ങിയത് മൂന്ന് പേരുകൾ മുന്നിൽ വന്നിട്ടുണ്ട്. വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും മുന്നിലുള്ള പശ്ചാത്തലത്തിൽ സമയമെടുത്ത് സൂക്ഷ്മതയോടെ മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കാനാണ് തീരുമാനം. അതേസമയം, മന്ത്രിസഭക്ക് ഇനി ഒരു വർഷം കൂടിയേ കാലാവധിയുള്ളൂ. 2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കും. അതോടനുബന്ധിച്ച് വീണ്ടും മന്ത്രിസഭ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.