കുവൈത്ത് സിറ്റി: രാജ്യത്തെ ഡ്രെയ്നേജ് സംവിധാനത്തിന് മഴവെള്ളത്തെ ഉൾക്കൊള്ളാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച പെയ്ത മഴയിൽ ഉൾജില്ലകളിലും ഹൈവേകളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ എമർജൻസി ടീമുകൾ കൈകാര്യം ചെയ്തു.
തുടർച്ചയായ മഴക്കിടയിലും ഡ്രെയ്നേജ് സംവിധാനങ്ങൾക്ക് വെള്ളം ഉൾക്കൊള്ളാൻ കഴിയുമെന്ന് തെളിഞ്ഞതായും പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും റോഡ്സ് ആൻഡ് ലാൻഡ് റോഡ്സ് പബ്ലിക് അതോറിറ്റിയുടെയും ഔദ്യോഗിക വക്താവ് അഹ്മദ് അൽ സലേഹ് പറഞ്ഞു.
അതേസമയം, കടൽ വേലിയേറ്റ സാധ്യത ഉള്ളതിനാൽ കടലിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടേക്കാമെന്നും സുരക്ഷ സംഘം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സിവിൽ ഡിഫൻസും മറ്റ് ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ രംഗത്തുണ്ട്. സോഷ്യൽ മീഡിയ, മന്ത്രാലയ വാട്സ്ആപ് അക്കൗണ്ട്, ഫോൺ ഹോട്ട്ലൈൻ നമ്പറായ 150 എന്നിവ വഴി മന്ത്രാലയവും സിവിൽ ഡിഫൻസുമായി ബന്ധപ്പെടാം.
വെള്ളക്കെട്ടുകൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ സഹായത്തിനായി റിപ്പോർട്ട് ചെയ്യാനും എമർജൻസി ടീമുകൾ എല്ലാ മേഖലകളിലും നിലയുറപ്പിച്ചിട്ടുണ്ടെന്നും അൽ സലേഹ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.