പാലക്കാട് കരുണ മെഡിക്കൽ കോളജിൽനിന്ന് ടോപ് സ്കോററായി എം.ബി.ബി.എസ് പാസായ ഡോ. നസ്റിൻ നാസറിനെ കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: പാലക്കാട് കരുണ മെഡിക്കൽ കോളജിൽനിന്ന് ടോപ് സ്കോററായി എം.ബി.ബി.എസ് പാസായ ഡോ. നസ്റിൻ നാസറിനെ കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു.
കുവൈത്ത് വ്യവസായി നാസർ പട്ടാമ്പിയുടെ മകളാണ് ഡോ. നസ്റിൻ. പട്ടാമ്പി നക്ഷത്ര റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അപ്പക്കാടൻ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡൻറ് റഫീഖ് മുടപ്പക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ ദുരിതമുഖത്ത് 200ലേറെ മയ്യിത്തുകൾ സംസ്കരിച്ച പട്ടാമ്പി മുനിസിപ്പൽ വൈറ്റ് ഗാർഡ് കോവിഡ് ക്രിമേഷൻ ടീമിനുള്ള പട്ടാമ്പി മണ്ഡലം കുവൈത്ത് കെ.എം.സി.സിയുടെ ഉപഹാരം എൻ. ഷംസുദ്ദീൻ എം.എൽ.എ സമ്മാനിച്ചു.
സർട്ടിഫിക്കറ്റ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത വിനോദും സ്കൈവേ ഗ്രൂപ്പിെൻറ ഉപഹാരം പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സകരിയ കൊടുമുണ്ടയും വൈ ബ്രാൻഡ് കമ്പനിയുടെ ഉപഹാരം തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലിയും വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ല നേതാക്കളായ കുഞ്ഞാനുമാഷ്, കെ.ടി.എ. ജബ്ബാർ, മറ്റാംതടം മുഹമ്മദലി, കെ.എം.സി.സി ജില്ല നേതാക്കളായ വഹാബ് പൈലിപ്പുറം, ബഷീർ തെങ്കര, ആബിദ് അലനല്ലൂർ, കെ.എം.സി.സി മണ്ഡലം നേതാക്കളായ ഷാഫി ചെമ്പുലങ്ങാട്, ഇസ്മായിൽ കാരകുത്ത്, ശിഹാബ് പൂവ്വക്കോട്, പട്ടാമ്പി യൂത്ത്ലീഗ് മണ്ഡലം നേതാക്കളായ മുഷ്ത്താഖ്, ഇസ്മായിൽ വിളയൂർ, മറ്റു കെ.എം.സി.സി നേതാക്കളായ അനസ് കൊടലൂർ എന്നിവരും പങ്കെടുത്തു. ജില്ല കെ.എം.സി.സി സെക്രട്ടറി ബഷീർ വജ്ദാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.