കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ ബ്രാഞ്ചിൽ ഡെർമറ്റോളജി മേഖലയിൽ ഡോ. ഹെബ മുഹമ്മദ് സേവനം ആരംഭിച്ചു. സഗാസിഗ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.ബി.സി.എച്ച്, ഡെർമറ്റോളജി ആൻഡ് ആൻഡ്രോളജിയിൽ എം.ഡി എന്നിവയോടൊപ്പം ഫില്ലർ, ബോട്ടോക്സ്, മെസോതെറപ്പി, പീലിങ് എന്നീ മേഖലകളിൽ സ്പെഷൽ കോഴ്സുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി സ്പെഷലിസ്റ്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ഹെബ മുഹമ്മദ് മെലാസ്മ, പി.എച്ച് തുടങ്ങിയ ത്വഗ് രോഗങ്ങളുടെ നിർണയത്തിലും ബോട്ടോക്സ്, ലേസർ റീസർഫസിങ് തുടങ്ങിയവയിലും വിദഗ്ധയാണ്.
ത്വഗ് രോഗ ചികിത്സ മേഖലയിൽ പ്രഗല്ഭയും പ്രശസ്തയുമായ ഡോ. ഹെബയുടെ സേവനം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് മെട്രോ മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.