കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ക്ഷണം. ട്രംപിനൊപ്പം കൂടിക്കാഴ്ച നടത്തുന്നതിനായി അതിഥിയായി എത്തണമെന്നാവശ്യപ്പെട്ടാണ് പ്രസിഡൻറ് ഓഫിസിൽനിന്ന് കുവൈത്തിലേക്ക് സന്ദേശമെത്തിയത്. സെപ്റ്റംബർ 12നാണ് വൈറ്റ് ഹൗസ്, അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആതിഥ്യമരുളുന്നത്. മേഖലയിലെ വികസനകാര്യങ്ങളും ഉഭയകക്ഷി സുരക്ഷയും ഭീകരവാദത്തിനെതിരെ പോരാട്ടവുമൊക്കെയായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിഷയങ്ങളെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കുവൈത്ത് അമീറിനൊപ്പം മന്ത്രിമാർ, നയതന്ത്രജ്ഞർ, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അമേരിക്കൻ യാത്രസംഘത്തിലുണ്ടാവും.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അക്ഷീണം പ്രവർത്തിക്കുന്ന കുവൈത്ത് അമീർതന്നെയാണ് ഖത്തറിനെതിരെ മറ്റു അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച പ്രശ്നങ്ങളിലും മധ്യസ്ഥെൻറ റോൾ വഹിക്കുന്നത്. ഒരു വർഷത്തിനിടെ കുവൈത്ത് അമീറും ട്രംപും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇൗ സന്ദർശനവേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.