ഒരുവർഷത്തിനിടെ 39,285 ഗാര്‍ഹിക തൊഴിലാളികള്‍ വർധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരുവർഷ കാലയളവിനുള്ളിൽ 39,285 ഗാര്‍ഹിക തൊഴിലാളികള്‍ വർധിച്ചതായി റിപ്പോർട്ട്​. 2018 ജൂണ് ‍ മുതല്‍ 2019 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ 39,285 ഗാര്‍ഹിക തൊഴിലാളികള്‍ വർധിച്ചതായി മാൻപവർ അതോറിറ്റി വൃത്തങ്ങളെ ഉ ദ്ധരിച്ച്​ അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട്​ ചെയ്തു. 24.2 ശതമാനം ഗാര്‍ഹിക തൊഴിലാളികളാണ് ഈ കാലയളവില്‍ വർധിച്ചത്. ഗാർഹികത്തൊഴിലാളി ക്ഷാമം തീർക്കാനുള്ള തൊഴിൽ വകുപ്പി​​​െൻറ പ​രിശ്രമം ഫലം കാണുന്നുവെന്നാണ്​ റിപ്പോർട്ട്​ സൂചിപ്പിക്കുന്നത്​. ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ ഇന്ത്യന്‍ വംശജരാണ് കൂടുതല്‍.

3,27,000 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 75 ശതമാനവും പുരുഷന്മാരാണെന്നും അല്‍ ഖബസി​​​െൻറ റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പീന്‍സില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളാണ് രണ്ടാം സ്ഥാനത്ത്. മൊത്തം 1,37,000 ഗാര്‍ഹിക തൊഴിലാളികളാണ് ഫിലിപ്പീന്‍സില്‍നിന്നുള്ളത്​. ഇതില്‍ 99 ശതമാനവും സ്ത്രീകളാണ്​. ബംഗ്ലാദേശാണ് മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശുകാരായ 89,000 ഗാര്‍ഹിക തൊഴിലാളികളില്‍ 98 ശതമാനവും പുരുഷന്മാരാണ്.

മാത്രമല്ല, ശ്രീലങ്ക, ഇത്യോപ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തുണ്ട്. ശ്രീലങ്കക്കാരായ 72,000 ഗാര്‍ഹിക തൊഴിലാളികളില്‍ 74 ശതമാനവും സ്ത്രീകളാണ്. ഇത്യോപ്യയില്‍നിന്ന് 18,000, നേപ്പാളില്‍നിന്ന് 14,000 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളത്.
ഇനിയും തുടരുന്ന ക്ഷാമം മറികടക്കാൻ ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നതിനുള്ള തയാറെടുപ്പ്​ മാന്‍പവര്‍ അതോറിറ്റി നടത്തിവരുന്നു. 11 വര്‍ഷത്തിനുശേഷമാണ് മാന്‍പവര്‍ അതോറിറ്റി ഇന്തോനേഷ്യയില്‍നിന്ന് തൊഴിലാളികളെ രാജ്യത്തെത്തിക്കാൻ ഒരുങ്ങുന്നത്​.

Tags:    
News Summary - domestic-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.