Posted On
date_range Updated On
date_range സൈനിക നടപടികൾ, മിസൈൽ ആക്രമണം എന്നിവയുടെ ദൃശ്യങ്ങൾ പങ്കിടരുത്
കുവൈത്ത് സിറ്റി: സമൂഹത്തിൽ വിഭാഗീയത വളർത്തുന്ന ഓൺലൈൻ ഉള്ളടക്കം പങ്കിടുന്നതിനെതിരെ കുവൈത്ത് സൈബർ ക്രൈം വകുപ്പ് മുന്നറിയിപ്പ്. യുദ്ധം, സൈനിക നടപടികൾ, മിസൈൽ ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം ഉള്ളടക്കങ്ങൾ സമൂഹത്തിൽ പിരിമുറുക്കവും ആശങ്കയും സൃഷ്ടിക്കാനിടയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
സാമൂഹിക ഐക്യം തകർക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൈബർ ക്രൈം വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.