Posted On
date_range Updated On
date_range ജൂലൈ ഒന്നു മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനം
കുവൈത്ത് സിറ്റി: ജൂലൈ ഒന്നുമുതൽ 12 രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവിസ് ഉണ്ടാകും.ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി വ്യോമയാന വകുപ്പ് അറിയിച്ചു. ബോസ്നിയ ഹെർസഗോവിന, ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക, നെതർലൻഡ്, ഇറ്റലി, ആസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള വിമാന സർവിസിന് അനുമതി നൽകിയത്.കുവൈത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾക്ക് ഇൗ രാജ്യങ്ങളും അനുമതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സർക്കുലർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.