Posted On
date_range Updated On
date_range കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച വൈകീട്ട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലുണ്ടായ ഭൂചലനത്തിെൻറ അനുരണനമാണ് കുവൈത്തിലും അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.34 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിലെ ഷിറാസ് പ്രവിശ്യയിൽ ഉണ്ടായത്.
കുവൈത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പലരും അറിയുകപോലും ചെയ്യാത്ത ചെറിയ ഭൂചലനമാണ് കുവൈത്തിലുണ്ടായത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും ആശങ്കക്ക് വകയില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി അപകടമുണ്ടാക്കാത്ത ചെറിയ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.