360 മാളിലുണ്ടായിരുന്ന വീനസ് പ്രതിമ
കുവൈത്ത് സിറ്റി: 360 മാളിലെ വീനസ് പ്രതിമ നീക്കിയത് സംബന്ധിച്ച് കുവൈത്ത് സമൂഹത്തിൽ ഭിന്നാഭിപ്രായം. മുഹമ്മദ് അൽ ഹായിഫ് എം.പിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കുവൈത്തികൾ പ്രതിഷേധിക്കുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് വാണിജ്യ മന്ത്രാലയം പ്രതിമ നീക്കാൻ ആവശ്യപ്പെട്ടത്.
വാണിജ്യ സ്ഥാപനത്തിൽ ജാഹിലിയ കാലഘട്ടത്തിലെ ബിംബാരാധനയുടെ മാതൃകകൾ ആവശ്യമില്ലെന്നും ശരീഅ നിയമവും കുവൈത്തിെൻറ സംസ്കാരവും പാലിക്കണമെന്നും മുഹമ്മദ് അൽ ഹായിഫ് ട്വിറ്ററിൽ പറഞ്ഞു.
എന്നാൽ, താലിബാനെ അനുകരിക്കേണ്ടതില്ലെന്നും കുവൈത്തിന് വിശാലമായ മറ്റൊരു മുഖമാണുള്ളതെന്നും കുവൈത്തി സമൂഹത്തിലെ വലിയൊരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. ട്വിറ്ററിൽ ഇരുപക്ഷവും വലിയതോതിൽ ചർച്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.