കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി താൽക്കാലികമായി നിർത്തിവെക്കാൻ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. അഭിഭാഷകൻ സമർപ്പിച്ച അടിയന്തര അപേക്ഷ പരിഗണിച്ച ശേഷമാണ് കേസ് തീർപ്പാകുന്നത് വരെ പൊളിക്കൽ നിർത്താൻ കോടതി നിർദേശം നൽകിയത്.
മുനിസിപ്പൽ പരിശോധനയിൽ 67 കെട്ടിടങ്ങൾ ഗുരുതരമായ ജീർണാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി ആരംഭിച്ചത്. പ്രദേശത്തെ ജീവനും സ്വത്തും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി പൊളിക്കൽ അനിവാര്യമാണെന്നാണ് നേരത്തെ മുനിസിപ്പാലിറ്റി വ്യക്തമാക്കിയത്. കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയ അധികൃതര്‍ കഴിഞ്ഞാഴ്ച മുതലാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കൽ ആരംഭിച്ചിരുന്നത്. ഇതോടെ ഇവിടങ്ങളിൽ താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർ മറ്റിടങ്ങളിലേക്ക് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.