ജനസംഖ്യാനുപാതിക കോവിഡ്​ വ്യാപനം: കുവൈത്ത്​ ഏഴാമത്

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക എ​ണ്ണ​ത്തി​ൽ കു​വൈ​ത്തി​ന് ഏ​ഴാം സ്ഥാ​നം. വേ​ൾ​ഡ് മീ​റ്റ​ർ ഇ​ൻ​ഡി​ക്കേ​റ്റ​റി​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്​ ജി.​സി.​സി രാ​ജ്യ​മാ​യ ഖ​ത്ത​റി​ലാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളു​ള്ള​ത്. ദ​ശ​ല​ക്ഷ​ത്തി​ൽ 43,358 എ​ന്ന​താ​ണ് ഖ​ത്ത​റി​െൻറ കോ​വി​ഡ് വ്യാ​പ​ന തോ​ത്.

ദ​ശ​ല​ക്ഷ​ത്തി​ൽ 15,780 പേ​രാ​ണ്​ കു​വൈ​ത്തി​െൻറ കോ​വി​ഡ് വ്യാ​പ​ന അ​നു​പാ​തം. ആ​ഗോ​ള ത​ല​ത്തി​ൽ ഏ​ഴാ​മ​ത്തെ​യും ജി.​സി.​സി ത​ല​ത്തി​ൽ മൂ​ന്നാ​മ​ത്തെ​യും സ്ഥാ​ന​മാ​ണ് വേ​ൾ​ഡ് മീ​റ്റ​ർ ഇ​ൻ​ഡി​ക്കേ​റ്റ​റി​ൽ കു​വൈ​ത്തി​നു​ള്ള​ത്. ദ​ശ​ല​ക്ഷ​ത്തി​ൽ 35,209 കേ​സു​ക​ളു​മാ​യി ബ​ഹ്‌​റൈ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാ​മ​താ​ണ്. ഒ​മാ​നി​ൽ ദ​ശ​ല​ക്ഷ​ത്തി​ൽ 15,780 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ലാ​മ​തും ലോ​ക​ത​ല​ത്തി​ൽ 12ാമ​തു​മാ​ണ്​ ഒ​മാ​ൻ. ദ​ശ​ല​ക്ഷ​ത്തി​ൽ 9325 ആ​ണ് സൗ​ദി​യി​ലെ കോ​വി​ഡ് വ്യാ​പ​ന തോ​ത്. ജി.​സി.​സി​യി​ൽ അ​ഞ്ചാ​മ​താ​ണ് സൗ​ദി. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഏ​റ്റ​വും കു​റ​വ് രോ​ഗി​ക​ളു​ള്ള​ത് യു.​എ.​ഇ​യി​ലാ​ണ്. ദ​ശ​ല​ക്ഷ​ത്തി​ന്​ 8018 തോ​തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള യു.​എ.​ഇ​യു​ടെ സ്ഥാ​നം ആ​ഗോ​ള​ത​ല​ത്തി​ൽ 37 ആ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.