കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ കുവൈത്തിലെ അപ്പീൽ കോടതി പ്രതികൾക്ക് പിഴ ശിക്ഷ വിധിച്ചു.
ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 60ൽ അധികം പ്രവാസി നഴ്സുമാരാണ് വിഷയത്തിൽ പരാതി നല്‍കിയിരുന്നത്. റിക്രൂട്ട്മെന്റ് നടത്തിയ സുഡാനീസ്, ഇന്ത്യൻ കോൺട്രാക്ടർമാർക്ക് 3,000 ദീനാർ വീതം പിഴ ചുമത്തി.
രണ്ട് കമ്പനി ജീവനക്കാരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. സുഡാനിലും ഇന്ത്യയിലും നിന്ന് നഴ്സുമാരെ കൊണ്ടുവന്ന് ശമ്പളത്തിന്റെ ഒരു ഭാഗം തിരിച്ചടക്കാൻ നിർബന്ധിച്ചെന്നാരോപിച്ചാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.