കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരപ്രമുഖനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനും വ്യാപാര പ്രമുഖനുമായ മഹമൂദ് അപ്സരയുടെ പിതാവിന്റെ മരണത്തിൽ കുവൈത്ത് മലയാളികളും വിവിധ സംഘടനാ നേതാക്കളും അനുശോചിച്ചു.
ഞായറാഴ്ച രാത്രി പത്തിനാണ് മഹമൂദ് അപ്സരയുടെ പിതാവ് കാഞ്ഞങ്ങാട് നാലുപുരപ്പാട്ടിൽ ഷഹീദ മൽസിൽ എൻ.പി കുഞ്ഞബ്ദുല്ല ഹാജി (80) മരണപെട്ടത്. തിങ്കളാഴ്ച രാവിലെ നാട്ടിൽ ഖബറടക്കി. നബീസയാണ് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ. മറ്റു മക്കൾ: ഫൈസൽ, ആമിന, ബുഷറ. മരുമക്കൾ: മുഹമ്മദ്കുഞ്ഞിഹാജി, റഷീദ്. തന്റെ മാർഗദർശിയും മാതൃകാവ്യക്തിത്വവും ആശ്രയവുമായിരുന്നു പിതാവെന്ന് ഹമൂദ് അപ്സര പറഞ്ഞു. മരണത്തിൽ സാധു സംഘം അഗാതമായ ദു:ഖവും അനുശോചനവും രേഖപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.