കുവൈത്ത് സിറ്റി: തൃശൂർ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അമ്മാടം പെല്ലിശ്ശേരി വീട്ടിൽ വിൽസൺ (42) ആണ് മരിച്ചത്. ഫഹാഹീലിലെ ബാച്ചിലർ മുറിയിൽനിന്ന് മേയ് മൂന്നിന് രാവിലെ ഒമ്പതരക്ക് പോയതാണ്. സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കടുത്ത മാനസികസമ്മർദത്തിലായിരുന്ന അദ്ദേഹം മരിക്കുന്ന സ്ഥലവും കാരണവും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മുമ്പ് താമസിച്ച കെട്ടിടത്തിലെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടത്. അൽ ജുലൈഹ പെട്രോളിയം കമ്പനിയിൽ വെൽഡറായിരുന്നു. പിതാവ്: പൈലി. മാതാവ്: ഗ്രേസ്. ഭാര്യ: ഷെറിൻ. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.