കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തത്തിൽ എട്ടു കുട ്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ കുറ്റാന്വേഷണ വിഭാഗം വീട്ടുവേലക്കാരിയ െ അറസ്റ്റ് ചെയ്തു. തീപിടിത്ത സ്ഥലത്തുനിന്ന് ഉടൻ രണ്ടു വേലക്കാരികൾ ഒാടിരക്ഷപ്പെട്ടിരുന്നു. ഇവർ മനഃപൂർവം തീയിട്ടതാണോ എന്ന സംശയത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നത്. എന്നാൽ, തീകണ്ട് ഭയന്നാണ് തങ്ങൾ ഒാടിയതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞത്. തീപടർന്നപ്പോൾ ഇവർ ഒാടിമറയുന്നതിന് ദൃക്സാക്ഷികളുണ്ട്.
ഒരു കുവൈത്തി കുടുംബത്തിലെ കുട്ടികളാണ് ദാരുണമായി വെന്തുമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. എട്ടുമാസം മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച സബ്ഹാൻ ഖബർസ്സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മറവുചെയ്തു.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവർ സംഭവത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.