കുവൈത്ത് സിറ്റി: കോഴിക്കോട് തിക്കോടി സ്വദേശി കുവൈത്തിൽ നിര്യാതനായി. തിക്കോടി കുന ്നോത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് (62) ആണ് മരിച്ചത്. പിതാവ്: പരേതനായ പി.പി. കുഞ്ഞാമു. മാതാവ്: സി.പി. കുട്ടിബി. ഭാര്യ: മുംതാസ്. മക്കൾ: ഡോ. ഷഹല ലത്തീഫ് (ഹെൽത്ത് സെൻറർ തവനൂർ, മലപ്പുറം), സജ്ന (ഇരിങ്ങൽ, കോട്ടക്കൽ), സഫ്ന (ഡയറക്ഷൻ കോഴിക്കോട്), ഷാസിയ ഷഹനാസ്, ശദ സുൽത്താന (കോട്ടക്കൽ കുഞ്ഞാലി മരക്കാർ എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി). മരുമക്കൾ: നിസാർ ഹംസ (പൊന്നാനി റിലീഫ് ക്ലിനിക്), ഷംനാസ് (ദുബൈ), ഷബീർ കാവുന്തറ (കേരള എക്സൈസ് വകുപ്പ്). സഹോദരങ്ങൾ: മുഹമ്മദ് ശാഫി (ദുബൈ), ശുഐബ് റഷീദ് (കുവൈത്ത്), ജമീല (പേരാമ്പ്ര), സുബൈദ (കാപ്പാട്), ഖമറുന്നീസ (പുക്കാട്), ശഫീറ (തിക്കോടി അങ്ങാടി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പാലൂർ മുഹ്യുദ്ദീൻ ജുമാമസ്ജിദിൽ. സാൽമിയയിലെ താമസസ്ഥലത്തായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.