Posted On
date_range Updated On
date_range ഡേറ്റ മോഷണ സാധ്യത; പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
കുവൈത്ത് സിറ്റി: പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ഡേറ്റ മോഷണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കുവൈത്ത് ദേശീയ സൈബർ സുരക്ഷാ കേന്ദ്രം. സുരക്ഷിതമല്ലാത്ത വൈ-ഫൈ കണക്ഷനുകൾ വഴി കൈമാറുന്ന വിവരങ്ങൾ ഹാക്കർമാർ തടയാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും വ്യാജ ഹോട്ട്‌സ്‌പോട്ടുകൾ വഴി ഉപയോക്താക്കളെ കബളിപ്പിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും മുന്നറിയിപ്പ് നൽകി. അത്തരം നെറ്റ്‌വർക്കുകളിൽ ലോഗിൻ ചെയ്യുന്നത് അക്കൗണ്ട് ലംഘനങ്ങൾക്കും ഡാറ്റ ചോർച്ചക്കും കാരണമാകാം. പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.