കുവൈത്തിൽ കർഫ്യൂ കാരണം ആളൊഴിഞ്ഞ റോഡ്
Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: അഞ്ചു വിദേശികൾ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ പ്രാബല്യത്തിലായ രണ്ടാം ദിവസം കർഫ്യൂ ലംഘിച്ചതിന് 16 പേർ അറസ്റ്റിലായി. 11 കുവൈത്തികളും അഞ്ചു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നു പേർ, ഹവല്ലിയിൽ ഒരാൾ, ഫർവാനിയയിൽ രണ്ടു പേർ, ജഹ്റയിൽ നാലു പേർ, മുബാറക് അൽ കബീറിൽ ഒരാൾ, അഹ്മദി ഗവർണറേറ്റിൽ അഞ്ചുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.