കർഫ്യൂ ലംഘനം: 15 പേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച 11 പേർ കൂടി അറസ്​റ്റിലായി. 11​ കുവൈത്തികളും നാലു​ വിദേശികളുമാണ്​ പിടിയിലായത്​. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ ഏഴുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്​റ ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ്​ പിടിയിലായത്​.

മുബാറക്​ അൽ കബീർ, അഹ്​മദി ഗവർണറേറ്റുകളിൽ ആരും അറസ്​റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തു​മെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ നിലവിൽ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്​.

Tags:    
News Summary - Curfew violation: 15 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.