കുവൈത്ത് സിറ്റി: 25 വർഷത്തിനിടെ ആദ്യമായി കുവൈത്ത് അമേരിക്കയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതി നിർത്തിവെച്ചു. കൂടുതൽ വില ലഭിക്കുന്ന ഏഷ്യൻ വിപണിയിലേക്ക് ശ്രദ്ധയൂന്നുന്നതിെൻറ ഭാഗമായാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി നിർത്തിയത്. ഇപ്പോൾ തന്നെ കുവൈത്തിെൻറ മൊത്തം കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. കുവൈത്ത് പെട്രോളിയത്തിന് ഏഷ്യൻ വിപണിയിൽ ബാരലിന് 80 ഡോളറിന് മുകളിൽ ലഭിക്കുേമ്പാൾ 79 ഡോളറാണ് അമേരിക്കയിലെ വില. ഒപെക് ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഒായിലിന് ഡിമാൻഡും വർധിച്ചിട്ടുണ്ട്. 1992ൽ ഇറാഖി പട്ടാളം കുവൈത്തിലേക്ക് ഇരച്ചുകയറിയ കാലത്താണ് മുമ്പ് അമേരിക്കയിലേക്ക് കുവൈത്തിൽനിന്ന് പെട്രോളിയം കയറ്റുമതി നിലച്ചത്. 2012 -2014 കാലയളവിലാണ് കയറ്റുമതിയുടെ ഉയർന്ന അളവിലെത്തിയത്.
സാമ്പത്തിക മാന്ദ്യത്തിെൻറ കാലത്ത് ഏഷ്യൻ വിപണിയിൽ ആവശ്യകത കുറഞ്ഞപ്പോൾ അമേരിക്കൻ വിപണി ആശ്വാസമായിരുന്നു. കുവൈത്ത്, സൗദി അതിർത്തിയിൽ നിഷ്പക്ഷപ്രദേശത്ത് ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയിരുന്ന എണ്ണ ഉൽപാദനം നിലച്ചത് മൂലം കുവൈത്തിെൻറ മൊത്തം ഉൽപാദനത്തിൽ പ്രതിദിനം 50,000 ബാരലിെൻറ കുറവുണ്ടായിട്ടുണ്ട്. 2017 ജനുവരി മുതൽ ഉൽപാദനം കുറക്കാനുള്ള ഒപെക് രാജ്യങ്ങളും നോൺ ഒപെക് രാജ്യങ്ങളും എടുത്ത തീരുമാനവും നടപ്പാക്കിവരുന്നു. ഇത് വിലവർധനക്ക് കാരണമായി. നിലവിലെ ധാരണ പ്രകാരം 2018 അവസാനം വരെയാണ് ഉൽപാദനം നിയന്ത്രിക്കുക. 2018 അവസാനത്തോടെ പെട്രോളിയം വിപണിയിൽ ലക്ഷ്യമിടുന്ന സന്തുലനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ഉൽപാദനം വർധിപ്പിക്കാൻ ഒപെക് തീരുമാനത്തിലെത്തുകയും സൗദി അതിർത്തിയിലെ സംയുക്ത ഖനനം പുനരാരംഭിക്കുകയും ചെയ്യുന്നതോടെ ആവശ്യത്തിനനുസരിച്ച് കയറ്റുമതി ചെയ്യാനാവുന്ന സ്ഥിതി വരും. നിലവിൽ 3.15 ദശലക്ഷം ബാരലാണ് കുവൈത്തിെൻറ ഉൽപാദനശേഷി. എന്നാൽ, 2.785 ദശലക്ഷം ബാരൽ മാത്രമേ പ്രതിദിനം ഉൽപാദിപ്പിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.