കുവൈത്ത് സിറ്റി: 27ാമത് ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് സോക്കർ ക ്ലബ് കിരീടം നേടി. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഷൂട്ടൗട്ടി ൽ രണ്ടിനെതിരെ മൂന്ന് ഗോളിന് അൽ അറബി ക്ലബിനെയാണ് അവർ കീഴടക്കിയത്. ടൂർണമെൻറിെൻറ ചരിത്രത്തിൽ കുവൈത്ത് സോക്കർ ക്ലബിെൻറ എട്ടാമത്തെ കിരീടമാണിത്. ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഉൗന്നിക്കളിച്ചു. ഗോൾ വീഴാതെ നോക്കുകയും കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയുമായിരുന്നു രണ്ട് ടീമുകളും സ്വീകരിച്ച തന്ത്രം. എതിർ പ്രതിരോധവും കോട്ട കെട്ടിയിരുന്നതിനാൽ ഗോൾ അകന്നു.
ചാമ്പ്യൻ ക്ലബായ കുവൈത്ത് സോക്കർ ക്ലബിന് എന്തുവില കൊടുത്തും ജയിക്കേണ്ടത് അഭിമാന പ്രശ്നമായതിനാൽ രണ്ടാം പകുതിയിൽ അവർ ഗിയർ മാറ്റി. തുടർ ആക്രമണത്തിലൂടെ അവർ കളം നിറഞ്ഞപ്പോൾ അൽ അറബി ഒന്നുപതറി. ഏതുനിമിഷവും ഗോൾ നേടാം എന്ന നില വന്നെങ്കിലും വല കുലുക്കാനായില്ല. അന്തിമ വിസിൽ മുഴങ്ങുേമ്പാൾ ഗോൾനില ശൂന്യം. അധികസമയത്തിൽ രണ്ടു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറന്നില്ല. ഗോൾരഹിതമായിരുന്നെങ്കിലും വിരസമായിരുന്നില്ല ഫൈനൽ മത്സരം. കടലാസിലെ കരുത്തരായ കുവൈത്ത് സോക്കർ ക്ലബിനോട് ഒപ്പത്തിനൊപ്പംനിന്ന് പൊരുതാൻ അൽ അറബിയുടെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഫൈനൽ മത്സരത്തിന് മുഖ്യാതിഥിയായി എത്തിയിരുന്നു. അദ്ദേഹം ട്രോഫികളും മെഡലുകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.