കുവൈത്ത് സിറ്റി: വനിതാ ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഷുവൈഖിൽനിന്നാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി കാർ ബലമായി തട്ടിയെടുത്ത് കടന്നത്. സംഭവത്തിൽ വൈകാതെ പ്രതിയെ അല്‍ ഷാമിയ പൊലീസ് പിടികൂടി.
ഷുവൈഖ് അഡ്മിനിസ്ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍നിന്ന് പുറത്തിറങ്ങി കാർ പാര്‍ക്കിങ് സ്ഥലത്തേക്ക് പോകവേയാണ് വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രതി കാര്‍ തട്ടിയെടുത്തത്. ഉടൻ ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ പ്രദേശത്തെ പള്ളിയുടെ പാർക്കിങ് സ്ഥലത്ത് മോഷ്ടിച്ച വാഹനം കണ്ടെത്തി. പൊലീസ് എത്തിയതോടെ കാറുമായി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും മോഷണവും കവർച്ചയും നടത്തിയതായും പൊലിസ് പറഞ്ഞു. നിയമ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.